തിരുവനന്തപുരം:വിവരാവകാശ നിയമ ഭേദഗതി പിന്‍വലിച്ചു.മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം.ഉത്തരവില്‍ തെറ്റിധാരണ ഉളവാക്കുന്ന കാര്യങ്ങളുണ്ടെനും അതിനാലാണ് ഉത്തരവ് പിന്‍വലിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.ജനുവരി പതിനെട്ടിനാണ് വിജിലന്‍സിനെ വിവരാവകാശ നിയമത്തില്‍ നിന് ഒഴിവാക്കികൊണ്ട് മന്ത്രിസഭാ ഭേദഗതി വരുത്തിയത്.
ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയ്ക്കുവരികയും വിജിലന്‍സിന്റെ ചുമതല വഹിക്കുന്ന മന്ത്രി രമേശ് ചെന്നിത്തല വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കുന്നതിനുവേണ്ടി വിഷയം ഇന്നത്തേക്കു മാറ്റുകയായിരുന്നു. മന്ത്രിമാര്‍, എം.എല്‍.എമാര്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരേയുള്ള കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ തുടര്‍ന്നും വിവരാവകാശ നിയമപ്രകാരം ലഭ്യമാകില്ല എന്നായിരുന്നു ഭേദഗതി. ഇത്തരം കേസുകള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത് വിവാദമായിരുന്നു. കെ.പി.സി.സി. അധ്യക്ഷന്‍ വി.എം.സുധീരന് വിജ്ഞാപനത്തെ എതിര്‍ത്തതിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്ന് ഇക്കാര്യം ചര്‍ച്ച ചെയ്തത്.
Discussion about this post