തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിനെതിരായ ആക്രമണം സംബന്ധിച്ച് ഇനിയും പഠിച്ച് തീരാതെ സിപിഎം നേതൃത്വം. മുതലക്കുളത്ത് ഏഷ്യാനെറ്റ് സീനിയര്‍ റിപ്പോര്‍ട്ടര്‍ അനുമോദിനെയും ക്യാമറാമാന് അരവിന്ദിനെയും ക്രൂരമായി തല്ലിചതച്ച സംഭവം നടന്നിട്ട് 48 മണിക്കൂറുളോളം പിന്നിട്ടിട്ടും സിപിഎം നേതൃത്വം ഇതുവരെയും പ്രതികരിച്ചിട്ടില്ല. പാര്‍ട്ടി പ്രവര്‍ത്തകരായ ചിലരെ പോലിസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ പാര്‍ട്ടി പ്രവര്‍ത്തകരാണോ, ആണെങ്കില്‍ അവര്‍ക്കെതിരെ എന്ത് നടപടി എടുക്കും എന്നി കാര്യങ്ങളില്‍ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല എന്നാണ് ഏഷ്യാനെറ്റ് വൃത്തങ്ങള്‍ പറയുന്നത്.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അക്രമത്തെ സാധാരണ രീതിയില്‍ അപലപിച്ചുവെങ്കിലും പിണറായി വിജയനെ പോലുള്ള നേതാക്കള്‍ വിഷയത്തില്‍ പ്രതികരണം അറിയിച്ചില്ല. പാര്‍ട്ടിയ്ക്കെതിരായ ദൃശ്യങ്ങള്‍ പകര്‍ത്തിയാല്‍ ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുമെന്ന രീതിയില്‍ സോഷ്യല്‍ മീഡിയ പ്രചരണവും നടക്കുന്നുണ്ട്. ഇതിനിടെ കാര്യമില്ലാതെ ഏഷ്യാനെറ്റ് സംഭവം ഊതിപെരുപ്പിക്കുകയാണെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ബിജെപിയുമായി ഒത്ത് ചേര്‍ന്ന് വിഷയം അനാവശ്യമായി പെരുപ്പിച്ച് കാണിക്കുകയാണെന്നാണ് ഈ വാര്‍ത്തകള്‍. ഇത്തരം പ്രചപണങ്ങള്ക്ക് പിന്നിലും സിപിഎം ആണെന്ന് സൂചനയുണ്ട്.
പോലിസ് കസ്റ്റഡിയിലെടുത്ത സിപിഎം അനുഭാവികളെ നിസ്സാര കുറ്റങ്ങള്‍ ചുമത്തി കേസ് ഫയല്‍ ചെയ്ത് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടിരുന്നു. ഇതിനെതിരെയും വലിയ അമര്‍ശം മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്.
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ സിപിഎം ശക്തമായി അപലപിക്കുകയും, അക്രമികള്‍ക്കെതിരെ നടപടി എടുക്കാതിരിക്കുകയും ചെയ്യുന്നതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ അമര്‍ഷമുണ്ട്. വിഷയത്തില്‍ പത്രപ്രവര്‍ത്തക യൂണിയന് പ്രതിഷേധമറിയിച്ചിരുന്നു. നേരത്തെ സിപിഎം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ അക്രമണങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. സിപിഎമ്മിന്റെ മാധ്യമവിരുദ്ധത പുതിയ കാര്യമല്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകള്‍
Discussion about this post