ലക്നൗ: പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിച്ചാല്‍ പിഴ.ലക്നൗ മുനിസിപ്പല്‍ കോര്‍പറേഷനാണ് പുതിയ തീരുമാനം എടുത്തിരിക്കുന്നത. മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ ഇടുന്നവരില്‍ നിന്ന് പിഴ ഈടാക്കുന്നതിനും തീരുമാനമായിട്ടുണ്ട്.പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിച്ചാല്‍ 500 രുപ പിഴ നല്‍കേണ്ടിവരുമെന്നാണ് ലക്നൗ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ തീരുമാനം. പൊതു സ്ഥലങ്ങളും റോഡുകളും വൃത്തിയായി സൂക്ഷിക്കുന്നതിനാണ് പുതിയ തീരുമാനമെന്ന് മേയര്‍ ദിയേഷ് ശര്‍മ്മ പറഞ്ഞു.
കെട്ടിടങ്ങളുടെ ഭിത്തികളിലും വഴിയിലും മൂത്രമൊഴിക്കുന്നവര്‍ കൂടുന്ന സാഹചര്യത്തിലാണ് പിഴ ഈടാക്കുന്നതിനുള്ള തീരുമാനം. അതോടെപ്പം പൊതു ശൗചാലയങ്ങള്‍ വൃത്തിയാക്കുന്നതിനും ഹൈജീനിക്ക് ആക്കുന്നതിനും തീരുമാനമായിട്ടുണ്ട്. പൊതു ശൗചാലയങ്ങളുടെ സ്ഥിതി പരിതാപകരമാണെന്ന കാരണത്താല്‍ ആരെങ്കിലും പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിച്ചാല്‍ പിഴ അടയ്ക്കേണ്ടി വരും.
Discussion about this post