ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടുമൊരു രാഷ്ട്രീയമാറ്റം. തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ ക്യാപ്റ്റന്‍ വിജയകാന്ത് നേതൃത്വം നല്കുന്ന ദേശീയ മൂര്‍പോക് ദ്രാവിഡ കഴകം (ഡി.എം.ഡി.കെ) ജനക്ഷേമ മുന്നണിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും.
തിരഞ്ഞെടുപ്പു സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരിക്കും എം.ഡി.എം.കെ നേതാവ് വൈകോയും ഇടതുപാര്‍ട്ടികളും നേതൃത്വം നല്കുന്ന ജനക്ഷേമ മുന്നണിയുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് വിജയകാന്ത് പ്രഖ്യാപിച്ചു.
വിജയകാന്തിന്റെ തീരുമാനം തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ പുതിയൊരു പോരാട്ടത്തിനാണ് കളമൊരുക്കുന്നത്.തമിഴ്നാട്ടിലെ പ്രബല പാര്‍ട്ടികളുമായുള്ള ചര്‍ച്ചയില്‍ ധാരണയാകാത്തതിനെ തുടര്‍ന്ന് ഒറ്റയ്ക്കു മല്‍സരിക്കുമെന്ന് വിജയകാന്ത് നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 41 മണ്ഡലങ്ങളില്‍ മല്‍സരിച്ച വിജയകാന്തിന്റെ പാര്‍ട്ടി 29 എണ്ണത്തിലാണ് വിജയിച്ചത്.
Discussion about this post