ഐറിസ്: അര്‍ജന്റീനയുമായി നയതന്ത്ര വ്യാപാരബന്ധം ശക്തമാക്കാന്‍ യുഎസ് തയ്യാറാകുന്നു.ഇതിന്റെ ഭാഗമായി യുഎസ് പ്രസിഡന്റ് ബറാക് ഒബാമ രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് അര്‍ജന്റീനയിലെത്തി. സൗത്ത് അമേരിക്കയിലെ ഇടതുപക്ഷ ബ്ളോക്കില്‍ ഉള്‍പ്പെട്ടിരുന്ന അര്‍ജന്റീനയില്‍ ബിസിനസ് അനുകൂലിയായ പ്രസിഡന്റ് മൊറീഷ്യോ മക്റി കഴിഞ്ഞ ഡിസംബറില്‍ അധികാരമേറ്റ പശ്ചാത്തലത്തിലാണു സന്ദര്‍ശനം.
മക്റി രാജ്യത്തു നിക്ഷേപസൗഹൃദ സാമ്പത്തിക പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അതിനു ഗതിവേഗം ലഭിക്കുകയും ചെയ്തു. യുഎസ് ആ പരിഷ്കാരങ്ങള്‍ അംഗീകരിക്കുന്നതിന്റെ സൂചനയാണ് ഒബാമയുടെ സന്ദര്‍ശനത്തിലൂടെ നല്‍കുന്നത്. സൗത്ത് അമേരിക്കയിലെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയാണ് അര്‍ജന്റീനയുടേത്. ആ രാജ്യവുമായി നയത്രന്ത ബന്ധവും വ്യാപാരബന്ധവും ശക്തമാക്കുകയാണു യുഎസ് ലക്ഷ്യം.
Discussion about this post