വാഷിംഗ്ടണ്‍: ഇന്ത്യന്‍ ആണവനിലയങ്ങള്‍ കടുത്ത ആഭ്യന്തര ഭീഷണി നേരിടുന്നതായി അമേരിക്കന്‍ പഠന റിപ്പോര്‍ട്ട്. ആഗോള ആണവ സുരക്ഷാ ഉച്ചകോടിക്ക് മുന്നോടിയായാണ് അമേരിക്ക റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അമേരിക്കയിലെ ഹാര്‍വാര്‍ഡ് കെന്നഡി സ്കൂള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച പരാമര്‍ശമുള്ളത്.ആഭ്യന്തര ഭീഷണികള്‍ക്ക് പുറമേ പാകിസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളുടെ ആക്രമണ ഭീഷണിയും ഇന്ത്യന്‍ നിലയങ്ങള്‍ നേരിടുന്നുണ്ട്. ഇന്ത്യയുടെ ഏറ്റവും തന്ത്രപ്രധാനമായ പത്താന്‍കോട്ട് പോലുള്ള വ്യോമസേനാ താവളത്തില്‍ ഭീകരര്‍ക്ക് നിസാരമായി നുഴഞ്ഞുകയറാന്‍ സാധിച്ചത് ഗുരുതരമായ സുരക്ഷാവീഴ്ചയായി റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
ഇന്ത്യന്‍ നിലയങ്ങള്‍ വലിയ തോതില്‍ ആഭ്യന്തര ഭീഷണി നേരിടുന്നതായും പാകിസ്ഥാനിലും റഷ്യയിലുമെന്ന പോലെ ഇന്ത്യന്‍ ആണവനിലയങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങളും പരിതാപകരമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.2008ല്‍ മുംബയിലെ ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററിലെത്തിയ യു.എസ് വിദഗ്ദ്ധര്‍ നിലയത്തിന്റെ സുരക്ഷാക്രമീകരണം തീര്‍ത്തും ദുര്‍ബലമാണെന്ന് വിലയിരുത്തിയിരുന്നു. ഇന്ത്യയുടെ ഏറ്റവും തന്ത്രപ്രധാനമായ പത്താന്‍കോട്ട് പോലുള്ള വ്യോമസേനാ താവളത്തില്‍ ഭീകരര്‍ക്ക് നിസാരമായി നുഴഞ്ഞുകയറാന്‍ സാധിച്ചത് ഗുരുതരമായ സുരക്ഷാവീഴ്ചയാണ് വ്യക്തമാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2014ല്‍ തമിഴ്നാട്ടിലെ കല്‍പ്പാക്കം ആണവനിലയത്തിലെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സി.ഐ.എസ്.എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ സര്‍വീസ് റൈഫിള്‍ ഉപയോഗിച്ച് മൂന്ന് പേരെ വെടിവച്ച് കൊന്നിരുന്നു.
Discussion about this post