എഞ്ചീനീയറിംഗ് കോളേജിലെ പ്രിന്‍സിപ്പാളിനെയും, ഇടുക്കി എസ്ഐയേയും വ്യക്തിപരമായി അധിക്ഷേപിച്ചുള്ള പ്രസംഗത്തിനെതിരെ സിപിഎം നേതാവ് എംഎം മണിയ്ക്കെതിരെ വക്കീല്‍ നോട്ടിസ്. ഇടുക്കി എസ്ഐ കെവി ഗോപിനാഥനാണ് നോട്ടിസ് അയച്ചത്.
കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചെറുതോണി ടൗണില്‍ സിപിഎം സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് എംഎം മണി എസ്ഐയെയും വനിത പ്രിന്‍സിപ്പാളിനെയും അധിക്ഷേപിച്ച് സംസാരിച്ചത്. പ്രസംഗം വിവാദമായതോടെ കോളേജ് പ്രിന്‍സിപ്പാളോട് അവര്‍ വനിതയായതിനാല്‍ മാപ്പ് പറയുന്നുവെന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ എസ്ഐയെ അധിക്ഷേപിച്ചതിന് ഖേദപ്രകടനം നടത്താന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് എസ്ഐ ഇപ്പോള്‍ വക്കീല്‍ നോട്ടിസ് അയച്ചത്.
പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകന് ഡെന്നിസ്ണ് കോമത്ത് മുഖാന്തിരമാണ് നോട്ടിസ് അയച്ചത്.
Discussion about this post