സൂറത്ത്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് ആലേഖനം ചെയ്ത സ്യൂട്ട് 4.31 കോടി രൂപയ്ക്ക് ലേലം ചെയ്തു. മുംബൈയിലെ രത്‌നവ്യാപാരി ലാല്‍ജി ഭായിയാണ് 4.31 കോടി രൂപയ്ക്ക് കോട്ട് സ്വന്തമാക്കിയത്. കോട്ട് സ്വന്തം ഓഫീസില്‍ സൂക്ഷിക്കുമെന്ന് ലാല്‍ജി ഭായി പറഞ്ഞു. റിപ്പബ്ലിക് ദിനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയോടൊപ്പംഹൈദരാബാദ് ഹൗസില്‍ വേദി പങ്കിടുമ്പോള്‍ മോദി ധരിച്ച സ്വന്തം പേരെഴുതിയ സ്യൂട്ടാണ് ലേലം വെച്ചത്. ഗുജറാത്തിലെ സൂറത്തില്‍ കഴിഞ്ഞ് നാല് ദിവസമായി നടക്കുന്ന ലേലത്തില്‍ നിരവധി വ്യവസായികളും പാര്‍ട്ടിപ്രവര്‍ത്തകരും പങ്കെടുത്തു. ബി.ജെ.പി നേതാവ് രജുബായ് അഗര്‍വാളാണ് ആദ്യം 51 ലക്ഷത്തിന് സ്യൂട്ട് ലേലം വിളിച്ചത്. സ്യൂട്ടിനൊപ്പം മോദിക്ക് ലഭിച്ച 450 ല്‍ അധികം സമ്മാനങ്ങളും ലേലം ചെയ്തു. അഹമ്മദാബാദിലെ ജെയ്ഡ് ബ്‌ളൂ എന്ന വസ്ത്രനിര്‍മാണ കമ്പനിയാണ് മോദിക്കായി പ്രത്യേക സ്യൂട്ട് തയാറാക്കിയത്.ലേലത്തില്‍ നിന്നും കിട്ടുന്ന പണം ഗംഗാ നദിയുടെ ശുചീകരണത്തിനും പെണ്‍കുട്ടികളുടെ വിദ്യഭ്യാസത്തിനും ഉപയോഗിക്കും .
Discussion about this post