ഡല്‍ഹി:ലാഹോര്‍ ആക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാക്കിസ്ഥാന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.പ്രതിസന്ധിയിലും വിഷമത്തിലും ഇന്ത്യ പാക് സഹോദരങ്ങള്‍ക്കൊപ്പം ഉണ്ടെന്ന് നരേന്ദ്രമോദി അറിയിച്ചു.ആക്രമണത്തില്‍ സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിടുന്ന ഭീകരര്‍ ഭീരുക്കളാണെന്നും മോദി പാക് പ്രധാനമന്ത്രിയോട് വ്യക്തമാക്കി. ലാഹോറില്‍ ഒ നടന്ന ചാവേര്‍ ആക്രമണത്തിന് പിന്നാലെ നവാസ് ഷെരീഫുമായി ഫോണില്‍ സംസാരിക്കവേ ആയിരുന്നു മോദി ഇക്കാര്യം വ്യക്തമാക്കിയത്.
ലാഹോര്‍ ആക്രമണത്തെ അന്താരാഷ്ട്ര സമൂഹം മുഴുവന്‍ അപലപിച്ചിട്ടുണ്ട്.ആക്രമണം തന്നെ ഞെട്ടിച്ചുകളഞ്ഞതായി നോബല്‍ സമ്മാനജേത്രി മലാലാ യൂസുഫ്സായി പ്രതികരിച്ചു. നിരപരാധികളായ സാധാരണക്കാര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നത് ഭീരുത്വമാണെന്ന് അമേരിക്കയും പ്രതികരിച്ചിട്ടുണ്ട്.
ഈസ്റ്റര്‍ ദിനത്തില്‍ സ്ത്രീകളും കുട്ടികളും തിങ്ങി നിറഞ്ഞ ലാഹോറിലെ ഗുല്‍ഷന്‍ ഇ ഇക്ബാല്‍ പാര്‍ക്കിലായിരുന്നു സ്ഫോടനം. പാര്‍ക്ക് ഗേറ്റിന് സമീപമായിരുന്നു ചാവേര്‍ സ്ഫോടനം. പാക് താലിബാന്റെ ജമാത്ത് ഉല് അഹ്രാര്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ഇത്തരം ആക്രമണം ഇനിയും പ്രതീക്ഷിക്കാമെന്നും തങ്ങള്‍ ലാഹോറില്‍ എത്തിക്കഴിഞ്ഞു എന്ന്ും സംഘടനാ വക്താവ് പ്രതികരിച്ചിട്ടുണ്ട്.ഇപ്പോള്‍ നടന്ന ആക്രമണം പാക്കിസ്ഥാന് ഭരണകൂടത്തിന് നല്കുന്ന സൂചനയാണ് സംഘടന അറിയിച്ചു. ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് വിലയിരുത്തല്‍.ആക്രമണത്തില്‍ 69 പേര് മരണമടയുകയും 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Discussion about this post