ഡല്‍ഹി: ”ഇന്ത്യയില്‍ ന്യൂനപക്ഷ മുസ്ലീങ്ങള്‍ക്ക് കാലാപവും അക്രമവും നടത്താം, ഹിന്ദുക്കളെ പോലും കൊല്ലാം. എന്നാല്‍, ബംഗ്ളാദേശിലെ ന്യൂനപക്ഷ ഹിന്ദുക്കള്‍ക്ക് ഇത്തരം കാര്യങ്ങള്‍ ചിന്തിക്കാന്‍ പോലും സാധിക്കില്ല”ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രീന് ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍ നവമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
മതേതരവാദിയാകാനുളള മാനദണ്ഡം ന്യൂനപക്ഷ മതവിഭാഗത്തെ അനുകൂലിക്കലല്ലെന്നും മതേതരവാദിക്ക് മതമെന്നത് അപ്രസക്തമായിരിക്കണമെന്നും തസ്ലീമ കൂട്ടിച്ചേര്‍ക്കുന്നു. ഇസ്ലാമിക തീവ്രവാദികള്‍ നടത്തുന്ന അക്രമങ്ങളെ നല്ലൊരു ശതമാനം മുസ്ലീങ്ങളും ന്യായീകരിക്കുകയാണ്. പാലസ്തീനികള്‍ക്കു വേണ്ടി അവര്‍ കണ്ണീരൊഴുക്കുന്നു. എന്നാല്‍, മുസ്ലീങ്ങളല്ലാത്ത ആരോടും അവര്‍ക്ക് സഹതാപമില്ല എന്നിങ്ങനെ കഴിഞ്ഞ ദിവസം തസ്ലീമ നടത്തിയ പ്രസ്താവനയും ചര്‍ച്ചയായിരുന്നു.
Discussion about this post