വാഷിങ്ടണ്‍: ലോകമാകെയുള്ള ആണവ സാമഗ്രികള്‍ സുരക്ഷിത കരങ്ങളിലാണെന്ന് ഉറപ്പുവരുത്തണമെന്ന് അമേരിക്ക.ആണവസുരക്ഷാ ഉച്ചകോടിയില്‍ ഇതിനായിരിക്കും പ്രഥമ പരിഗണനയെന്നും അമേരിക്ക വ്യക്തമാക്കി.ബല്‍ജിയം ആക്രമിച്ച ഭീകരര്‍ അവിടുത്തെ ആണവോര്‍ജ കേന്ദ്രങ്ങളിലും കണ്ണുവച്ചിരുന്നെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ഇത്. ഈയാഴ്ച ആരംഭിക്കുന്ന ആണവ സുരക്ഷാ ഉച്ചകോടിയില്‍ ഈ വിഷയത്തിനു സവിശേഷ പ്രാധാന്യം നല്‍കുമെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് വ്യക്തമാക്കി.
Discussion about this post