ഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മരണം സംബന്ധിച്ച് പുതിയ അന്വേഷണം നടത്താനുള്ള ആവശ്യം ഇന്ദിരാഗാന്ധി നിരസിച്ചതായി റിപ്പോര്‍ട്ട്. ഇന്നലെ കേന്ദ്രം പുറത്തുവിട്ട 50 രേഖകളിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത്
രേഖഖല് പറയുന്നത് ഇങ്ങനെ-1968 ഫെബ്രുവരിയില്‍ നിരവധി എംപിമാര്‍ ലോക്സഭയില്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. (ചോദ്യ നമ്പര്‍ 1408) പുതിയ അന്വേഷണത്തിന്റെ ആവശ്യം ഇല്ലെന്നായിരുന്നു ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ മറുപടി.
1945ലുണ്ടായ വിമാനാപകടത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസ് കൊല്ലപ്പെട്ടുവെന്നാണ് 1956ല്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. പുതിയ കാര്യങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. അതിനാല്‍ ഇക്കാര്യത്തില്‍ പുതിയ അന്വേഷണം സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ല. എന്നിങ്ങനെയായിരുന്നു എംപിമാരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി.
സൂഭാഷ് ചന്ദ്രബോസിന്റെ ചിതാഭസ്മം കടുംബത്തിന് നല്‍കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. നേതാജിയുമായി ബന്ധപ്പെട്ട് 50 ഫയലുകളാണ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. പത്ത് ഫയലുകള്‍ പ്രധാനമന്ത്രിയുടെ ഓഫിസും, 10 ഫയലുകള്‍ ആഭ്യന്തര വകുപ്പും, 30 ഫയലുകള്‍ വിദേശ കാര്യ മന്ത്രാലയവുമാണ് പുറത്ത് വിട്ടത്.
Discussion about this post