വാഷിംഗ്ടണ്‍: ആണവ സുരക്ഷാ ഉച്ചകോടിയില്‍ സംബന്ധിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി വാഷിംഗ്ടണില്‍ എത്തി. ബെല്‍ജിയത്തിലെ ഔദ്യോഗിക സന്ദര്‍ശനത്തിനുശേഷമാണ് പ്രധാനമന്ത്രി വാഷിംഗ്ടണില്‍ എത്തിയത്. ആണവായുധങ്ങള്‍ ഉപയോഗിച്ചുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയാണ് നാലാമത് ഉച്ചകോടിയിലെ പ്രധാനചര്‍ച്ച വിഷയം.
നാലു രാജ്യാന്തര സംഘടനകളുടെ പ്രതിനിധികളും 53 രാജ്യങ്ങളിലെ നേതാക്കളും ഉച്ചകോടിയില്‍ പങ്കെടുക്കും. നേരത്തെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലെത്തിയ പ്രധാനമന്ത്രി ഭീകരരുടെ ബോംബാക്രമണത്തില്‍ ജീവന്‍നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ചു.
ഭീകരര്‍ ആക്രമിച്ച മേല്ബീക് മെട്രോസ്റ്റേഷനും മോദി സന്ദര്‍ശിച്ചിരുന്നു. ബെല്‍ജിയം പാര്‍ലമെന്റ് അംഗങ്ങളുള്‍പ്പെടെ പ്രമുഖരുമായി മോദി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
Discussion about this post