ചെന്നൈ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമ തമിഴ് നാട്ടില്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പനീര്‍ ശെല്‍വം.ഗോഡ്‌സെയുടെ പ്രതിമ ഒരു കാരണവശാലും തമിഴ്‌നാട്ടിലെ ഒരു ജില്ലയിലും അനുവദിക്കില്ല. ഇതിന് പൊലീസോ കളക്ടറോ അനുവാദം നല്‍കിയിട്ടില്ലെന്നും പറഞ്ഞു.
ഫെബ്രുവരി 30ന് ഗോഡ്‌സെയുടെ പ്രതിമ സംസ്ഥാനത്തെ 13 ജില്ലകളില്‍ സ്ഥാപിക്കുമെന്ന അഖില ഭാരത ഹിന്ദ മഹാസഭയുടെ പ്രഖ്യാപനത്തിനെതിരെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി രംഗത്തെത്തിയത്. അതേസമയം പ്രതിമ സ്ഥാപിക്കാന്‍ അനുമതി തേടിയിട്ടുണ്ടെന്നും വിസമ്മതിക്കുകയാണെങ്കില്‍ പോലീസുകാരുടെ ഓഫീസുകളില്‍ പ്രതിമ സ്ഥാപിക്കുമെന്നും ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ് ഹിന്ദു മഹാസഭ .
ആര്‍ എസ്എസ്സിന്റെ മൗനാനുവാദത്തോടെ പ്രതിമ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഹിന്ദു മഹാസഭയ്‌ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കാത്തതും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.ഗോഡ്‌സെയെ ദേശാഭിമാനിയായ ഉയര്‍ത്തിക്കാട്ടാനാണ് ഹിന്ദുമഹാസഭയുടെ ശ്രമം. ഗോഡ്‌സെ ദൈവതുല്യനാണെന്നാണ് അടുത്തിടെ ഹിന്ദുമഹാസഭാ നേതാവ് പറഞ്ഞിരുന്നത്. ഹിന്ദു മഹാസഭയുടെ ആസ്ഥാനത്തും പ്രതിമ സ്ഥാപിക്കാന്‍ ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്.
Discussion about this post