കോഴിക്കോട്: സ്ത്രീകള്‍ പരിധി ലംഘിച്ച് പൊതുരംഗത്തേക്ക് വരരുതെന്ന് സമസ്ത. സ്ത്രീ പൊതുരംഗപ്രവേശവുമായി ബന്ധപ്പെട്ട് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ സ്വീകരിച്ചുവരുന്ന നിലപാടില്‍ ഒരു മാറ്റവുമില്ലെന്നും സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര് പറഞ്ഞു.
സ്ത്രീകളുടെ പൊതുപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം നല്കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങളില്‍ ചില മാധ്യമങ്ങള്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുകയായിരുന്നുവെന്നും മുസ്ലിയാര് പറഞ്ഞു.
മതത്തിന്റെ പരിധിക്കനുസൃതമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സമസ്ത എതിരുമല്ല. സ്ത്രീരംഗ പ്രവേശവുമായി ബന്ധപ്പെട്ട് സമസ്ത നിലപാടില്‍ മാറ്റംവരുത്തിയെന്ന വിധത്തില്‍ ചിലരുടേതായി വന്ന പ്രസ്താവന തെറ്റിദ്ധാരണജനകമാണെന്നും അദ്ദേഹം അറിയിച്ചു. അര്‍ഹരായ പുരുഷന്മാരുള്ളപ്പോള് സ്ത്രീകള്‍ പൊതുപ്രവര്‍ത്തന രംഗത്ത് ഇറങ്ങേണ്ട കാര്യമില്ലെന്നും, വീട്ടുകാര്യങ്ങള്‍ നോക്കി തുടരുന്നതാണ് നല്ലതെന്നും സമസ്ത ജനറല്‍ സെക്രട്ടറി പറഞ്ഞിരുന്നു.
Discussion about this post