കോട്ടയം: രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ ദേശീയപുരസ്കാരം പിന്‍വലിച്ചുവെന്ന തലക്കെട്ടില്‍ മനോരമ ഓന്ലൈനാണ് തെറ്റായ വാര്‍ത്ത നല്‍കിയത്. എല്ലാ മേഖലകളില്‍ നിന്നു പ്രതിഷേധം ശക്തമായതോടെയാണ് ബാഹുബലിയുടെ ദേശീയപുരസ്കാരം പിന്‍വലിക്കാന്‍ കേന്ദ്രസാംസ്കാരിക വകുപ്പ് തീരുമാനിച്ചതെന്നായിരുന്നു വാര്‍ത്ത. ബാഹുബലിയ്ക്ക് ഇന്ത്യന്‍ ചരിത്രവുമായി ബന്ധമില്ല, ചിത്രം മോഷണമാണോ എന്ന സംശയമുണ്ട്, എന്നി പരാതികളുടെ അടിസ്ഥാനത്തില്‍ തീരുമാനം പുനപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ദേശീയ ജൂറി ചെയര്‍മാനോട് ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചിത്രത്തെ കുറിച്ചുള്ള വേറെയും വിമര്‍ശനങ്ങള്‍ വാര്‍ത്തയില്‍ പുരസ്ക്കാരം പിന്വസിച്ചതിന് കാരണമായി മനോരമ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഒടുവില്‍ നിങ്ങളി വാര്‍ത്ത വിശ്വാസിച്ചോ എന്ന അടികുറിപ്പോടെ വാര്‍ത്തയ്ക്ക് താഴെ ഇത് ഏപ്രില്‍ ഫൂള്‍ വാര്‍ത്തയാണെന്ന് മനോരമ പറയുന്നുണ്ട്. എന്നാല്‍ ഒരു ചിത്രത്തെ അപമാനിക്കുന്ന തരത്തില്‍ തലക്കെട്ടോടെ വാര്‍ത്ത നല്കിയ ശേഷം ഏപ്രില്‍ ഫൂളാണ് എന്ന് പറയുന്നത് മാധ്യമധര്‍മ്മത്തിന് നിരക്കുന്നതല്ല എന്ന ആക്ഷേപം ഉയരുന്നുണ്ട്.
Discussion about this post