ഡല്‍ഹി: അസം, പശ്ചിമ ബംഗാള്‍ അസംബ്ലി തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം വോട്ടെടുപ്പ് തുടങ്ങി. പശ്ചിമ ബംഗാളില്‍ മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളായ പശ്ചിമ മിഡ്നാപ്പുര്‍, പരുലിയ, ബാങ്കറ മേഖലകളുള്‍പ്പെട്ട 18 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
133 സ്ഥാനാര്‍ഥികളാണ് ഇവിടെ അങ്കത്തട്ടില്‍. 4,945 വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ 1962 എണ്ണവും പ്രശ്നബാധിത ബൂത്തുകളാണ്. സംസ്ഥാന പോലീസിനു പുറമേ കേന്ദ്രസേനയും വിന്യസിച്ചിട്ടുണ്ട്. 126 അസംബ്ലി മണ്ഡലങ്ങളുള്ള അസമില്‍ 65 സീറ്റുകളിലാണ് നാളെ ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ്. സ്ഥാനാര്‍ഥികള്‍ 539. ഇതില്‍ വനിതാ സ്ഥാനാര്‍ഥികള്‍ 43 പേരുണ്ട്.
പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും തമ്മിലാണ് നേരിട്ടുള്ള പോരാട്ടം. അസമില്‍ കോണ്‍ഗ്രസും ബി.ജെ.പിഎ.ജി.പി.ബി.പി.എഫ്. സഖ്യവുമായാണ് പ്രധാന പോരാട്ടം.
Discussion about this post