പാരിസ്: അമിതാഭ് ബച്ചനുള്‍പ്പടെ ഇന്ത്യയിലെ പ്രമുഖരുള്‍പ്പെടുന്ന കള്ളപ്പണ നിക്ഷേപകരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തായി. കള്ളുപ്പണം വെളിപ്പിക്കുന്നതിനും, നികുതി വെട്ടിപ്പ് നടത്തുന്നതിനും സഹായം നല്കുന്ന മൊസാക് ഫൊന്‍സെക എന്ന സ്ഥാപനത്തിന്റെ നിര്‍ണായക രേഖകളാണ് പുറത്തായത്. പനാമ കള്ളപ്പണ നിക്ഷേപകരെക്കുറിച്ചുള്ള 11,000 രേഖകളാണ് ചോര്‍ന്നത്. ഇതിലൂടെ 500 ഇന്ത്യാക്കാരുടെ വിവരങ്ങളാണ് പുറത്തുവന്നു.
ഇന്ത്യന്‍ എക്സ്പ്രസ് പത്രമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
അമിതാഭ് ബച്ചന്, ഐശ്വര്യാ റായ് എന്നിവര്‍ പട്ടികയിലുണ്ട്. ദാവൂദ് ഇബ്രാഹിന്ഫെ വലംകൈ ആയിരുന്ന ഇഖ്!ബാല്‍ മിര്‍ച്ചി, ഗൗതം അദാനിയുടെ മൂത്ത സഹോദരന് വിനോദ് അദാനി, ഡി.എല്‍. എഫ് ഉടമ കെ.പി സിങ് തുടങ്ങിയ പ്രമുഖരും പട്ടികയിലുണ്ട്.
Discussion about this post