സായ്ഫായ്: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ അതികാരായ രണ്ട് യാദവ കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന വിവാഹത്തിന് മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി. ഉത്തര്‍പ്രദേശ, ബിഹാര്‍ രാഷ്ട്രീയത്തിന് കരുത്തുപകരുന്ന രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവിന്റെ ഇളയ മകള്‍ രാജ് ലക്ഷ്മിയും സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ കുടുംബത്തിലെ ഇളംമുറക്കാരനും പാര്‍ട്ടി എം.പിയുമായ തേജ് പ്രതാപ് യാദവും തമ്മിലുള്ള വിവാഹ ചടങ്ങിനാണ് മോഡിയെത്തിയത്. വിവാഹത്തിനു മുന്‍പുള്ള തിലക് ചടങ്ങായിരുന്നു ഇന്ന് നടന്നത്. മുലായം സിംഗിന്റെ സ്വദേശമായ സായ്ഫായിലായിരുന്നു ചടങ്ങ്.
മോഡിയുടെ ആശയത്തോട് വിയോജിപ്പുണ്ടെങ്കിലും അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ താന്‍ അതീവ സന്നതുഷ്ടനാണെന്ന് തേജ് പ്രതാപ് യാദവ് പറഞ്ഞു.
ലാലു പ്രസാദും മുലായവും ബി.ജെ.പി സര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്‍ശനം തുടരുന്ന സാഹചര്യത്തിലുമാണ് മോഡി ചടങ്ങിനെത്തിയത്. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബോളിവുഡ് നടന് അമിതാഭ് ബച്ചന്, അനില്‍ അംബാനി തുടങ്ങിയ നിരവധി വിവിഐപികള്‍ ഇന്നു നടങ്ങിനെത്തുമെന്നാണ് സൂചന.
അതേ സയം ലക്ഷങ്ങള്‍ ചിലവഴിച്ച് ആര്‍ഭാടമായാണ് വിവാഹം നടക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സായ്ഫായിലെ ലെിപാഡില് ഇറങ്ങുന്ന അതിഥികളെ 11 കിലോമീറ്റര്‍ അകലെയുള്ള വിവാഹ വേദിയിലേക്ക് പ്രതേക്യകം വാഹനങ്ങളില്‍ ആണ് എത്തിക്കുന്നത്. റോഡിന്റെ ഇരുവശവും ബാരിക്കേഡ് തീര്‍ത്ത് സുരക്ഷ തീര്‍ത്തിട്ടുണ്ട്. ചടങ്ങില്‍ ഒരു ലക്ഷത്തിലേറെ ആളുകള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷയ്ക്കായി 2,000 പോലീസുകാരും പാരാമിലിട്ടറി വിഭാഗത്തെയും ഗ്രാമത്തില്‍ വിന്യസിച്ചിട്ടുണ്ട്.
എന്നാല്‍ വിവാഹത്തിന് വലിയ പണച്ചെലവില്ലെന്നും ആളുകള്‍ സൈക്കിളില്‍ സഞ്ചരിക്കുന്ന കാലം മാറിയെന്നുമായിരുന്നു വരന് തേജ് പ്രതാപ് വിശദീകരിച്ചു.
Discussion about this post