പത്തനംതിട്ട : സമുദായ താത്പര്യം സംരക്ഷിക്കുന്നവര്‍ക്കു മാത്രമേ ഈഴവര്‍ വോട്ടുചെയ്യാവൂ എന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ഈഴവ സമുദായത്തെയും ഗുരുദേവനേയും അപമാനിച്ചവര്‍ക്കുള്ള മറുപടി സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിലൂടെ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പിലേയ്ക്ക് സ്ഥാനാര്‍ത്ഥികളെ പരിഗണിച്ചപ്പോള്‍ ഇടതു വലതു മുന്നണികള്‍ ഈഴവ സമുദായത്തെ അവഗണിച്ചു. ആലപ്പുഴയില്‍ അര ഈഴവനെയാണ് പരിഗണിച്ചത്. ഇതിനെല്ലാമുള്ള മറുപടി തെരഞ്ഞെടുപ്പില്‍ നല്‍കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Discussion about this post