ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തി. ദക്ഷിണ കൊറിയന്‍ കമ്പനിയില്‍ നിന്നാണ് ഡിഎംആര്‍സി ട്രെയിനിന്റെ പുതിയ കോച്ചുകള്‍ സ്വന്തമാക്കിയിരിക്കുന്നത്. ആറു കോച്ചുകളാണ് ട്രെയിനിനുള്ളത്. നിലവിലെ ട്രെയിനുകളെ അപേക്ഷിച്ച് പുതിയ ട്രെയിനിന് വേഗത വര്‍ധിക്കുമെന്നും ഡിഎംആര്‍സി അധികൃതര്‍ അറിയിച്ചു.
ഈ വര്‍ഷം അവസാനത്തോടെ സര്‍വീസ് ആരംഭിക്കാനാണ് ഡിഎംആര്‍സിയുടെ ശ്രമം. കോച്ചുകളില്‍ വൈഫൈ സംവിധാനം, യുഎസ്ബി പോര്‍ട്ടുകള്‍, സിസിടിവി കാമറ എന്നിവ സ്ഥാപിക്കുമെന്നും ഡിഎംആര്‍സി അധികൃതര്‍ അറിയിച്ചു.
Discussion about this post