മംഗലാപുരം : കര്‍ണ്ണാടകയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ബൈക്ക് യാത്രക്കാരനെ വെട്ടിക്കൊന്നു.ഇതേത്തുടര്‍ന്ന് കര്‍ണ്ണാടകയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.
കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ടുകാര്‍ സ്ഥാപക നേതാവിന്റെ ജന്മദിനം ആഘോഷിച്ചിരുന്നു. ആഘോഷത്തിലും റാലിയിലും പങ്കെടുത്തവര്‍ നിരവധി വാഹനങ്ങള്‍ കല്ലെറിഞ്ഞു തകര്‍ത്തു. ഇത് നാട്ടുകാര്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് ഇവര്‍ വ്യാപകമായി അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് ആരോപണം. കടകളും വ്യാപാരസ്ഥാപനങ്ങളും വാഹനങ്ങളും തകര്‍ത്തു.ഇതേത്തുടര്‍ന്നാണ് രാത്രി ഷിമോഗയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഭദ്രാവതിയിലെ വീട്ടിലേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രക്കാരനെ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊന്നത്.
സംഭവത്തെത്തുടര്‍ന്ന് സംഘര്‍ഷസ്ഥലത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരികക്കുകയാണ്. അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. രണ്ടു ബൈക്കുകളും നൂറിലേറെ വാഹനങ്ങളും കടകളും കത്തിച്ചു.
Discussion about this post