കോഴിക്കോട്: പി.പി. മുകുന്ദന് ബിജെപിയിലേക്ക് എപ്പോള്‍ തിരിച്ചെത്തുമെന്ന് പറയാനാകില്ലെന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇതു സംബന്ധിച്ചു സംഘടനയ്ക്കുള്ളില്‍ നടക്കുന്ന പ്രക്രിയയുടെ കാലപരിധി നിശ്ചയിക്കാനാകില്ലെന്നു കുമ്മനം വ്യക്തമാക്കി. സമന്വയത്തിലൂടെയും സമവായത്തിലൂടെയുമാണ് എല്ലാക്കാര്യങ്ങളിലും പാര്‍ട്ടിയില്‍ ധാരണയെത്തുന്നതെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
പി.പി. മുകുന്ദനെയും കെ. രാമന് പിള്ളയെയും തിരികെ ബിജെപിയിലേക്ക് ക്ഷണിച്ചു ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത് കുമ്മനം രാജശേഖരനായിരുന്നു. അദ്ദേഹത്തിന്റെ ഈ നീക്കത്തിന് ആര്‍എസ്എസിന്റെ ആശിര്‍വാദവുമുണ്ടായിരുന്നു. എന്നാല്‍ ബിജെപിയില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്ത്തിയായിട്ടില്ലെന്നറിയുന്നു.
പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലേക്ക് കടന്നതിനാലാണ് ഇക്കാര്യത്തില്‍ തിടുക്കത്തില്‍ തീരുമാനമെടുക്കാത്തതെന്നാണ് സൂചന. എന്നാല്‍ കെ. രാമന് പിള്ളയെ കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് വേദിയില്‍ എത്തിച്ചത് ഇരുവരുടെയും മടങ്ങിവരവിനുള്ള ശുഭ സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
Discussion about this post