തിരുവനന്തപുരം: കണിക്കൊന്നയുടെ ഐശ്വര്യവും കൈനീട്ടത്തിന്റെ സമൃദ്ധിയുമായി ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുകയാണ്. രാവിലെ കണി കണ്ട്, വിഷു കൈനീട്ടം വാങ്ങി, പടക്കം പൊട്ടിച്ച് ഓരോ കേരളീയരും വിഷുവിനെ വരവേല്‍ക്കുന്നു.
ഓട്ടുരുളിയില്‍ അരിയും നെല്ലും നാളികേരവും.. പുത്തന്‍പുടവ.. പൊന്‍പണം.. വാല്‍ക്കണ്ണാടി.. നെയ്ത്തിരി തെളിയുന്ന നിലവിളക്ക് .. കണിക്കൊന്നയും കണിവെള്ളരിയും കൃഷ്ണ വിഗ്രഹവും ചേര്‍ന്ന കണി കണ്ടുണരുന്ന മലയാളിക്കു വിഷുഫലം ശുഭമാകുമെന്നാണ് വിശ്വാസം.. വിഷുവിന് പഴയ കാര്‍ഷിക നന്മയുടെ ആവേശമെല്ലാം ചോര്‍ന്നെങ്കിലും എല്ലാവരുടെ ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മ കൂടിയാണ് വിഷു
എല്ലാ പ്രേക്ഷകര്‍ക്കും ബ്രേവ് ഇന്ത്യാ ന്യൂസിന്റെ വിഷു ആശംസകള്‍.
Discussion about this post