ന്യൂഡല്‍ഹി: ഇന്ത്യ-പാക്ക് സമാധാന ചര്‍ച്ചകളെ സംബന്ധിച്ച് പാക്ക് ഹൈക്കമ്മിഷണറുടെ പ്രസ്താവനയെ തള്ളി പാകിസ്ഥാന് രംഗത്ത്. ഇന്ത്യയുമായുള്ള സമാധാനചര്‍ച്ചകള്‍ തുടരുമെന്ന് പാക്കിസ്ഥാന് വിദേശകാര്യ മന്ത്രാലയം വക്താവ് നഫീസ് സക്കറിയ പറഞ്ഞു. ചര്‍ച്ചകളാണ് ഏറ്റവും നല്ല മാര്‍ഗം. കൂടിയാലോചനകള്‍ക്കുള്ള വാതില്‍ തുറന്നുകിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യങ്ങള്‍ തമ്മിലുള്ള ഇടപാടുകള്‍ക്കും ചര്‍ച്ചകള്‍ക്കുമുള്ള മാര്‍ഗമാണ് നയതന്ത്രമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായി ഇന്ത്യയിലെ പാക്ക് ഹൈക്കമ്മിഷണര്‍ അബ്ദുള്‍ ബാസിത് അറിയിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് സര്‍ക്കാര്‍ നിലപാട് മാറ്റുന്നത്.
വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചകള്‍ തുടരണം. എന്നാല്‍ അത് മുന്‍കൂര്‍ ധാരണകളോ തീരുമാനങ്ങളോ ഇല്ലാതെയായിരിക്കണം. ഇരു രാജ്യങ്ങളും തമ്മില്‍ നല്ലബന്ധം തുടരുന്നുണ്ട്. എല്ലാ നടപടിക്രമങ്ങളും നടപ്പായാല്‍ സെക്രട്ടറിതല ചര്‍ച്ചകളും മുടക്കം കൂടാതെ നടക്കുമെന്നും നഫീസ് പറഞ്ഞു. പത്താന്‍കോട്ട് ഭീകരാക്രമണക്കേസില്‍ ഇന്ത്യ-പാക്ക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച മാറ്റിവച്ചിരുന്നു.
Discussion about this post