തൃശ്ശൂര്‍: പൂരത്തിനെതിരെ പരോക്ഷമായി കാമ്പയില്‍ സംഘടിപ്പിച്ച ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെതിരെ പൂര പ്രേമികളുടെ വ്യാപക പ്രതിഷേധം. പൂര നഗരിയില്‍ ഏഷ്യാനെറ്റിനെതിരെ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചും. സോഷ്യല്‍ മീഡിയ വഴി കാമ്പയില്‍ സംഘടിപ്പിച്ചും ആണ് പൂര പ്രേമികളായ സംഘങ്ങളുടെ വ്യാപക പ്രതിഷേധം
കരിയും വേണ്ട കരി മരുന്നും വേണ്ട എന്ന പേരില്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച കാമ്പയിനാണ് തൃശ്ശൂര്‍ക്കാരെ ചൊടിപ്പിച്ചത്. ആന എഴുന്നെള്ളിപ്പും, വെടിക്കെട്ടും ഇല്ലാതെ എന്ത് പൂരം അപ്പോള്‍ കാമ്പയിന് ലക്ഷ്യമിട്ടത് തൃശ്ശൂര്‍ പൂരത്തെ തന്നെയാണ് എന്നാണ് ഇവരുടെ നിലപാട്.
ഇന്ന് രാവിലെ പൂര നഗരിയില്‍ എത്തിയ വാര്‍ത്താ സംഘത്തിന് നേര്‍ക്ക് ചിലര്‍ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തു. നാളെ ഈ വഴി വന്നേക്കരുത് എന്നാണ് ചിലരുടെ മുന്നറിയിപ്പ്.
Discussion about this post