തൃശ്ശൂര്‍: കരിം വേണ്ട കരി മരുന്നും വേണ്ട എന്ന പേരില്‍ കാമ്പയിന് നടത്തിയതിന്റെ പിറ്റേദിവസം ആനയെഴുന്നെള്ളിപ്പിനെ പുകഴ്ത്തി ലൈവ് ന്യൂസ് അവതരിപ്പിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിനെ കളിയാക്കി ട്രോളുകളുടെ പൊടി പൂരം. തൃശ്ശൂര്‍ പൂരത്തിന്റെ തലേന്നാള്‍ വരെ പൂരത്തിനെതിരെ ഏഷ്യനെറ്റ് ന്യൂസ് കാമ്പയിന് നടത്തിയെന്ന വിമര്‍ശനം തൃശ്ശൂര്‍ പൂരപ്രേമികള്‍ ഉന്നയിച്ചിരുന്നു. ഒബി വാനുമായി പൂര നഗരിയിലേക്ക് വരണ്ട എന്നിങ്ങനെ തൃശ്ശൂരില്‍ ഏഷ്യാനെറ്റിനെതിരെ വ്യാപകമായ പോസ്റ്റര്‍ പ്രചരണം നടന്നിരുന്നു.
പൂരനഗരിയില്‍ ആന എഴുന്നെള്ളിപ്പും വെടിക്കെട്ടും വേണ്ട എന്ന കാമ്പയിന് നടത്താന്‍ ചിലര്‍ ചാനലിനെ വെല്ലുവിളിക്കുകയും ചെയ്തു. പൂരത്തിന് കോടതിന അനുമതി കിട്ടിയതിനെ തുടര്‍ന്ന് കരിയും കരിമരുന്നും വേണ്ട എന്ന ക്യാമ്പയിന് ഏഷ്യാനെറ്റ് പിന്‍വലിച്ചിരുന്നു.
[fb_pe url=”https://www.facebook.com/bdileep.kumar.9/posts/10208009530250143″ bottom=”30″]
പുറ്റിങ്ങല്‍ ദുരന്തത്തിന് ശേഷമാണ് വെടിക്കെട്ടിനും, ആനയെഴുന്നെള്ളിപ്പിനും എതിരെ ഏഷ്യാനെറ്റ് ന്യൂസ് കാമ്പയിന് സംഘടിപ്പിച്ചത്.
Discussion about this post