വിജയുടെ ഏറ്റവും പുതിയ ചിത്രം ‘ പുലി ‘ ജൂണ്‍ 22 ന് റിലീസാകും.താരത്തിന്റെ പിറന്നാള്‍ ദിനം സിനിമ റിലീസ് ചെയ്യാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
സിനിമയില്‍ മൂന്ന് വ്യത്യസ്ത വേഷങ്ങളാണ് വിജയ് അവതരിപ്പിക്കുന്നത്. കമാന്‍ഡറുടെയും ,കാര്‍ട്ടൂണിസ്റ്റിന്റെയും ,വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും മൂന്നാമത്തെ വേഷത്തെക്കുറിച്ച് അണിയര്‍ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല .ആരാധകര്‍ കാത്തിരിക്കുന്നതും ,സസ്പെന്‍സ് ഒളിച്ചിരിക്കുന്നതും ഈ വേഷത്തിലാണെന്നാണ് അണിയറക്കാര്‍ പറയുന്നത്.
ചിമ്പുദേവന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ നടി ഹാന്‍സിക മോട്വാനിയാണ് നായിക. കൂടാതെ കമലഹാസന്റെ മകളും തെന്നിന്ത്യന്ബോളിവുഡ് നടിയുമായ ശ്രുതി ഹാസന്, കന്നഡ നടന് സുദീപ് എന്നിവരും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കും. മുതിര്‍ന്ന ബോളിവുഡ് നടിയും തമിഴകത്തിന്റെ ഹരവുമായിരുന്ന ശ്രീദേവി തമിഴിലേക്ക് മടങ്ങിയെത്തുന്ന സിനിമ കൂടിയാണിത്. ഹന്‍സികയുടെ അമ്മയുടെ വേഷത്തിലാണ് ശ്രീദേവി എത്തുക. നേരത്തെ ഹിറ്റായ കത്തിയില്‍ രണ്ട് വേഷങ്ങളാണ് വിജയ് അവതരിപ്പിച്ചത്.
Discussion about this post