ബാഗ്ദാദ് : ഇറാഖില്‍ ഐസിസ് 40 പേരെ ചുട്ടുകൊന്നു.ഇറാഖിലെ വടക്കന്‍ പ്രവിശ്യയായ അന്ബരിലാണ് കൂട്ടക്കൊല നടന്നത് . തലസ്ഥാന നഗരമായ ബാഗ്ദാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ അല്‍ ബാഗ്ദാദില്‍ 43 സുന്നി ഗോത്രവംസക്കാരെ ഐസിസ് തട്ടിക്കൊണ്ടുപോയതിന് പിന്നാലെയാണ് പുതിയ സംഭവം അരങ്ങേറിയത് .
ഇറാഖില്‍ സര്‍ക്കാരിനെ പിന്താങ്ങുന്ന ഷാവ അര്‍ധസൈനിക വിഭാഗത്തില്‍പ്പെട്ടവരാണ് ഭീകരരുടെ കയ്യില്‍പ്പെട്ടത്.ഭീകരരുടെ നിയന്ത്രണ വിധേയമായ ഹീത്ത് നഗരത്തിലേക്കാണ് ഇവരെ കൊണ്ടുപോയത്.
കഴിഞ്ഞദിവസം യുഎസ് നിയന്ത്രണത്തിലുള്ള വ്യോമതാവളത്തില്‍ ഐസിസ് വന്‍ ആക്രമണം നടത്തിയിരുന്നു . യുഎസ് സേന തിരിച്ചടിച്ചതോടെ ഭീകരര്‍ പിന്‍വാങ്ങുകയായിരുന്നു . കഴിഞ്ഞ ഒരാഴ്ച്ചയായി 70 ലേറെപ്പേരെയാണ് ഐസിസ് ഭീകരര്‍ ചുട്ടുകൊന്നത്.
Discussion about this post