ഡല്‍ഹി: പ്രൊവിഡന്റ് ഫണ്ട് നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പ്രൊവിഡന്റ് ഫണ്ട് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട നിയമത്തിലാണ് ഭേദഗതികല്‍ വരുത്തുക. ഇനി മുതല്‍ ജീവനക്കാര്‍ക്ക് അവരുടെ പിഎഫ് 58 വയസുവരെ മുഴുവനായി പിന്‍വലിക്കാം.
ചില അടിയന്തരാവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഇപ്പോള്‍ ഭേദഗതികള്‍ വരുത്തുന്നത്. വീടു നിര്‍മാണം, ആരോഗ്യപ്രശ്നങ്ങളും-ചികിത്സയും, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നീ ആവശ്യങ്ങള്‍ക്കു വേണ്ടി ് പിഎഫ് മുഴുവനായി പിന്‍വലിക്കാനാവുക എന്നതാണ് ഭേദഗതി
പിഎഫ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട 1952ലെ പ്രൊവിഡന്റ് ഫണ്ട് നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തിനിടെ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കിയിരുന്നു. പിഎഫ് പിന്‍വലിക്കുന്നതിനുള്ള പ്രായം 54 ല്‍ നിന്ന് 58 ആക്കി ഉയര്‍ത്തുമെന്നായിരുന്നു അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ചില അടിയന്തര ആവശ്യങ്ങള്‍ക്ക് കര്‍ശന വ്യവസ്ഥകള്‍ പ്രശ്നം സൃഷ്ടിക്കുമെന്നതിനാലാണ് ഇപ്പോഴത്തെ ഭേദഗതി, അതേസമയം ഇനിമുതല്‍ 54 വയസുവരെയും 57 വയസിനു ശേഷവും പിഎഫ് മൊത്തത്തില്‍ പിന്‍വലിക്കാം. എന്നാല്‍ 54 വയസിനു ശേഷം 57 വയസുവരെ ഈ സൗകര്യം ലഭ്യമാകില്ല.
Discussion about this post