ആലപ്പുഴ : പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനെതിരെയുള്ള പ്രമേയം റദ്ദാക്കേണ്ടതില്ലെന്ന് അവയ്‌ലബിള്‍ പിബി യോഗത്തില്‍ ധാരണ.ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ കേന്ദ്രകമ്മറ്റിയില്‍ ചര്‍ച്ച ചെയ്യാമെന്നും യോഗത്തില്‍ ധാരണയായി. അതേസമയം വി.എസ് അച്യുതാന്ദന്‍ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് കേന്ദ്രനേതൃത്വം അറിയിച്ചു .
ആലപ്പുഴയിലെ സമ്മേളന വേദി വിട്ടിറങ്ങിപ്പോയ വിഎസ് തനിക്കെതിരെ പാസാക്കിയ പ്രമേയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി വിരദ്ധനെന്ന തന്നെക്കുറിച്ചുള്ള പരാമര്‍ശം നീക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.പ്രമേയം സംഘടനാ വിരുദ്ധമാണെന്നും പ്രമേയം അവതരിപ്പിച്ച സംസ്ഥാന സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്നും വി.എസ് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഈ ആവശ്യങ്ങള്‍ ഇന്ന് ചേര്‍ന്ന പിബി അവയ്‌ലബിള്‍ യോഗം തള്ളുകയായിരുന്നു.
Discussion about this post