വെടിക്കെട്ടിന്റെയും ആനയെഴുന്നള്ളിപ്പിന്റെയും പേരില്‍ ക്ഷേത്രങ്ങളില്‍ നടക്കുന്ന ഭ്രാന്തിനെ ആചാരമെന്ന് വിളിക്കരുതെന്ന് കാണിച്ച് ആര്‍എസ്എസ് മുഖപത്രത്തില്‍ ലേഖനം. ക്ഷേത്രോല്‍സവങ്ങളിലെ കാലാനുസൃതമല്ലാത്ത സമ്പ്രദായങ്ങള്‍ ഹിന്ദുസമൂഹം ഒഴിവാക്കണമെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടു.
ഏറെ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്ന വാക്കാണ് ആചാരം.ആചാരത്തിന്റെ പേരില്‍ ഇന്ന് പിന്തുടരുന്ന പല ആചാരങ്ങളും അസംബന്ധമോ, അപടകരമോ ഭ്രാന്ത് പോലുമോ ആണ്. ശബരിമല പോലുള്ള കാനനക്ഷേത്രങ്ങളില് വന്യജീവികളെ അകറ്റാന്‍ ആരംഭിച്ച കതിനവെടിയെ അനുഷ്ഠാനമായി അനുകരിച്ചപ്പോഴാണ് വെടിവഴിപാടുണ്ടായത്. ഭക്തന്റെ ഏകാഗ്രതയെ നശിപ്പിക്കുന്ന ശബ്ദമലിനീകരണത്തിനപ്പുറത്ത് വെടിക്കെട്ടിന് ഒരു പ്രാധാന്യവും യുക്തിയുമില്ല. ക്ഷേത്രംപോലും തകര്‍ത്തുകൊണ്ടു നടത്തുന്ന കരിമരുന്ന് ഭീകരതയെ കലയെന്ന് വിളിക്കണമെങ്കില്‍ തലയ്ക്കു തകരാറുണ്ടാകണമെന്നും ലേഖനം പറയുന്നു
വെടിക്കെട്ട് ക്ഷേത്രാചാരമാണെന്നും നിരോധിക്കാനാകില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയെ തിരഞ്ഞെടുപ്പടുത്ത സാഹചര്യത്തിലാണ് വിലയിരുത്തേണ്ടതെന്നും മുഖപ്രസംഗം പറയുന്നു. വെടിക്കെട്ടിനെ ഉപാസനയുടെ ഭാഗമായി തന്ത്രശാസ്ത്രവിധിയില് പറയുന്നില്ല. കരിയും കരിമരുന്നും ക്ഷേത്രങ്ങളില്‍ വേണ്ടെന്ന് പറഞ്ഞ ശ്രീനാരായണഗുരുവിനെയും മന്നത്തുപത്മനാഭനെയും അനുസരിക്കാന്‍ ഹിന്ദുസമൂഹം ഇതുവരെ തയാറായിട്ടില്ല. തീവട്ടിയുടെയും വെയിലിന്റെയും വെടിക്കെട്ടിന്റെയും നടുവില്‍ ആനയെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം. പൂര്‍ണമായി ഇണങ്ങാത്ത വന്യജീവിയാണ് ആനയെന്ന് ഇനിയെങ്കിലും തിരിച്ചറിയണ്ടതുണ്ട്. ഹിന്ദു ക്ഷേത്രങ്ങളിലെ ഉത്സവങ്ങളെ ആചാര്യന്മാര് മൂന്നായി തരം തിരിച്ചിട്ടുണ്ടെന്നും, അതിലൊന്നും ഇത്തരം ആര്‍ഭാടങ്ങള്‍ ഇല്ലെന്നും ഭ്രാന്തിനെ അനാചാരമെന്ന് വിളിക്കരുത് എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
Discussion about this post