ഡല്‍ഹി: ഐഐസിസി വൈസ് പ്രസിഡണ്ട് രാഹുല്‍ഗാന്ധി പാര്‍ട്ടിയില്‍ നിന്ന് അവധിയെടുക്കുന്നു. അടുത്തയിടെ ഉണ്ടായ സംഭവവികാസങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ തനിക്ക് പാര്‍ട്ടിയില്‍ നിന്ന് അവധി വേണമെന്ന് കാണിച്ച് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് രാഹുല്‍ കത്ത് നല്കി.
ബജറ്റ് സമ്മേളനത്തിലും മുഴുവനായി രാഹുല്‍ പങ്കെടുക്കില്ല. ഏപ്രിലില്‍ എഐസിസിയുടെ നിര്‍ണായക യോഗം നടക്കുകയാണ്. അതിന് മുന്നൊരുക്കമായാണ് ഇപ്പോഴത്തെ അവധി എന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നത്.
ഈ സമ്മേളനത്തില്‍ രാഹുല്‍ഗാന്ധിയ്ക്ക് കോണ്‍ഗ്രസിന്റെ പൂര്മചുമതല നല്‍കുമെന്ന് വിലയിരുത്തലുണ്ട്. സമ്മേളനത്തില്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിന് വേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യും. ഏത് തരത്തില്‍ വേണം പാര്‍ട്ടിയുടെ ഇനിയുള്ള പോക്ക് തുടങ്ങിയ കാര്യങ്ങളില്‍ സമ്മേളനത്തില്‍ രാഹുല്‍ഗാന്ധി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന
Discussion about this post