ഡല്‍ഹി: മാലദ്വീപിനു മുകളില്‍ രൂപംകൊണ്ടിരിക്കുന്ന ന്യൂനമര്ദ്ദംമൂലം വരുന്ന അഞ്ചു ദിവസത്തിനുള്ളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴ പെയ്യുന്നതോടെ സംസ്ഥാനത്ത് അനുഭവപ്പെടുന്ന കനത്ത ചൂടിനു രണ്ടു ഡിഗ്രിയുടെ കുറവുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കേരളത്തെ വരള്‍ച്ചാബാധിത സംസ്ഥാനമായി പ്രഖ്യാപിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇതിനായി പ്രധാനമന്ത്രിക്ക് ഇന്നുതന്നെ കത്തയ്ക്കും. അഭൂതപൂര്‍വമായ ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ നടപടികള്‍ക്ക് ചട്ടങ്ങളില്‍ ഇളവ് വേണമെങ്കില്‍ കേന്ദ്രത്തോട് അക്കാര്യവും ആവശ്യപ്പെടും. സംസ്ഥാനത്തെ വരള്‍ച്ചാ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
Discussion about this post