മുംബൈ: നാട്ടില്‍ നടന്ന അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് അനായാസ ജയം സ്വന്തമാക്കി. കേവലം 17 പന്തില്‍ ആറു സിക്സിന്റെയും രണ്ടു ബൗണ്ടറിയുടെയും അകമ്പടിയോടെ പൊള്ളാര്‍ഡ് നടത്തിയ വെടിക്കെട്ടില്‍ കോല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് തകര്‍ന്നു തരിപ്പണമായി. ആറു വിക്കറ്റിനായിരുന്നു മുംബൈയുടെ ജയം. കെകെആര്‍ ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം മുംബൈ രണ്ട് ഓവര്‍ ബാക്കിനില്‍ക്കെ മറികടന്നു.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും (68) പൊള്ളാര്‍ഡിന്റെയും അപരാജിത അര്‍ധ സെഞ്ചുറികളാണ് കെകെആറിന്റെ മോഹങ്ങളെ തല്ലിക്കൊഴിച്ചത്. 20 പന്തില്‍ 32 റണ്‍സെടുത്ത അമ്പാട്ടി റായിഡുവും മുംബൈ ഇന്ത്യന്‍സിന്റെ ജയവഴിയില്‍ നിര്‍ണായകമായി. പാര്‍ഥിവ് പട്ടേലും (1) കൃണാല്‍ പാണ്ഡെയും (6) രണ്ടക്കം കാണാതെ പുറത്തായെങ്കിലും പൊള്ളാര്‍ഡ് കെകെആര്‍ നായകന് ഗൗതം ഗംഭീറിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. ജ
നേരത്തെ നായകന് ഗൗതം ഗംഭീറിന്റെയും ഉത്തപ്പയുടെയും ബാറ്റിംഗ് മികവിലായിരുന്നു കെകെആര്‍ 174 റണ്‍സെടുത്തത്. അവസാന ഓവറുകളില്‍ യൂസഫ് പത്താന് നടത്തിയ വെടിക്കെട്ടും കെകെആറിനെ മികച്ച സ്കോറിലെത്താന്‍ സഹായിച്ചു.
Discussion about this post