ഡല്‍ഹി: രാജ്യതലസ്ഥാനത്ത് നേതാജി സുഭാഷ് ചന്ദ്രബോസിന് കേന്ദ്രസര്‍ക്കാര്‍ സ്മാരകം നിര്‍മ്മിക്കും. കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി മഹേഷ് ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങള്‍ പ്രത്യേകിച്ച് യുവാക്കള്‍ നേതാജിയുടെ ജീവിതത്തെ കുറിച്ചും സ്വാതന്ത്ര്യസമരത്തില്‍ അദ്ദേഹത്തിന്റെ സംഭാവനകളെ കുറിച്ചും കൂടുതല്‍ അറിയാന്‍ താല്പര്യപ്പെടുന്നു. ഇത് മികച്ച നേട്ടമാണെന്നും മഹേഷ് ശര്‍മ്മ പറഞ്ഞു.
നേതാജിയുടെ ജീവിതവും സ്വാതന്ത്ര്യസമരവും സംബന്ധിച്ച വിവരങ്ങളടക്കം ഉള്‍ക്കൊള്ളുന്ന വലിയ സ്മാരകമാണ് ഉദ്ദേശിക്കുന്നതെന്ന് മഹേഷ് ശര്‍മ്മ വ്യക്തമാക്കി. വളരെകാലമായി ഉയരുന്ന ആവശ്യമാണിത്. വിവിധ സംഘടനകളും എം.പിമാരും ഈ ആവശ്യം ഉന്നയിച്ചന്നും അദ്ദേഹം പറഞ്ഞു.
സുഭാഷ് ചന്ദ്രബോസിനെ സംബന്ധിച്ച 25 രഹസ്യഫയലുകള്‍ കൂടി സര്‍ക്കാര്‍ ഇന്ന് പരസ്യപ്പെടുത്തി. പ്രധാനമന്ത്രിയുടെ ഓഫീസിലും ആഭ്യന്തര മന്ത്രാലയത്തിലും അഞ്ച് ഫയലുകള്‍ വീതവും വിദേശകാര്യ മന്ത്രാലയത്തിലെ 10 ഫയലുകളുമാണ് പഇത്. 1956 മുതല്‍ 2009 വരെയുള്ള ഫയലുകളാണിവ.
കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി മഹേഷ് ശര്‍മയാണ് ഫയലുകള്‍ പരസ്യപ്പെടുത്തിയത്. നേതാജി ഫയലുകള്‍ പരസ്യപ്പെടുത്തുന്നതിന്റെ മൂന്നാംഘട്ടമാണിത്. ആദ്യഘട്ടത്തില്‍ 100 ഫയലുകളും രണ്ടാം ഘട്ടത്തില്‍ 50 ഫയലുകളുമാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടത്.
Discussion about this post