റിയാദ്: ഭീകരാക്രമണ ശ്രമം പരാജയപ്പെടുത്തിയതായി സൗദി ആഭ്യന്തരമന്ത്രാലയം. അസിര്‍ മേഖലയില്‍ നടത്താന്‍ പദ്ധതിയിട്ടിരുന്ന ഭീകരാക്രമണമാണ് സൗദി പോലീസ് തകര്‍ത്തത്. രണ്ടു അക്രമികളെ പൊലീസ് വധിച്ചു.
സ്ഫോടക വസ്തുക്കളുമായി കാറില്‍ സഞ്ചരിച്ച ഭീകരരെ പോലീസ് പിന്തുടര്ന്നു കീഴ്പ്പെടുത്തുകയായിരുന്നു. ഇതിനിടെ വെടിയുതിര്‍ത്ത അക്രമികള്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും പൊലീസ് പിന്തുടര്ന്നു വധിച്ചെന്ന് മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍കി പറഞ്ഞു. വെടിവയ്പ്പില്‍ പൊലീസ് സംഘത്തിലെ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.
Discussion about this post