കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന സ്പാനിഷ് ലീഗില്‍ ബാഴ്സലോണ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. അത്ലറ്റിക്കോയും, റയലും, ബാഴ്സയും തമ്മില്‍ ഒന്നാം സ്ഥാനത്തിനായി വാശിയേറിയ പോരാട്ടമായിരുന്നു മാഡ്രിഡില്‍ അരങ്ങേറിയത്. ഇന്നു പുലര്‍ച്ചെ നടന്ന മൂന്നാമത്തെ മത്സരത്തില്‍ റയല്‍ ബെറ്റിസിനെ ഏകപക്ഷീയമായ രണ്ടു ഗോളിനാണ് ബാഴ്സ പരാജയപ്പെടുത്തിയത്. വിജയത്തോടെ ബാഴ്സ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുമെത്തി.
ഇന്നു നടന്ന ആദ്യ മല്‍സരത്തില്‍ സൊസൈദാദിനെ തോല്‍പ്പിച്ച് റയല്‍ പോയന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്ത് നിന്ന് തലപ്പത്തെത്തിയിരുന്നു, എന്നാല്‍ റയോയെക്കെതിരെയുള്ള വിജയത്തോടെ അത്ലറ്റിക്കോ റയലിനെ പിന്നിലാക്കി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ആവസാനം റയല്‍ ബെറ്റിസിനെ തോല്‍പ്പിച്ച് ബാഴ്സ പട്ടികയില്‍ തലപ്പത്തെത്തി. കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ ബാഴ്സ 16 ഗോളുകളാണ് അടിച്ചുകൂട്ടിയത്.
Discussion about this post