ഐപിഎല്‍ മത്സരത്തിനിടെ സഹകളിക്കാരനോട് കൊമ്പ് കോര്‍ത്ത് ഹര്ഭജന് സിംഗ്. ഇന്നലെ നടന്ന മുംബൈ പൂനൈ മത്സരത്തിനിടെ സഹകളിക്കരാനായ അമ്പാട്ടി റായിഡുവുമായാണ് മുതിര്‍ന്ന താരമായ ഹര്ഭജന് കോര്‍ത്തത്. എന്നാല്‍ അമ്പാട്ടി റായിഡു തിരിച്ച് കയര്‍ത്തതോടെ ഹര്ഭജന് പിന്‍വാങ്ങേണ്ടി വന്നു.
ബൗണ്ടറി തടയാന്‍ അമ്പാട്ടി റായിഡുവിന് കഴിയാത്തതിനെ തുടര്‍ന്ന് ഹര്ഭജന് സിംഗ് ചൂടാവുകയായിരുന്നു. ഇതില്‍ കുപിതനായ അമ്പാട്ടി റായിഡി ഹര്ഭജന് നേരെ നടന്നടുത്തു. രണ്ട് പേരും പരസ്പരം നേര്‍ക്ക് നേര് നടന്നടുത്തുവെങ്കിലും ഹര്ഭജന് തെറ്റ് മനസ്സിലാക്കി തണുത്തതോടെ പ്രശ്നം കയ്യാങ്കളിയിലെത്താതെ അവസാനിക്കുകയായിരുന്നു.
സഹകളിക്കാരോട് മോശം പെരുമാറ്റത്തിന്റെ പേരില്‍ കുപ്രസിദ്ധി നേടിയിട്ടുള്ള ആളാണ് ഹര്ഭജന് സിംഗ്. എന്നാല്‍ പുതിയ തലമുറയോട് ഇതൊന്നും നടക്കില്ലെന്ന് ഭാജിയ്ക്ക് മനസ്സിലായി എന്നാണ് ക്രിക്കറ്റ് ലോകത്ത് നിന്നുള്ള കമന്റകള്‍. ജൂനിയര്‍ കളിക്കാരനായ ശ്രീശാന്തിന് ഹര്ഭജന് കളിക്കളത്തില്‍ വച്ച് തല്ലിയ സംഭവം ക്രിക്കറ്റിന് തന്നെ അവമതിപ്പുണ്ടാക്കിയിരുന്നു.
വീഡിയൊ കാണുക-
https://www.youtube.com/watch?v=P528FLU7ku0
Discussion about this post