ഡല്‍ഹി : കോണ്‍ഗ്രസ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഓരോ പ്രവര്‍ത്തരും 250 രൂപ വീതം സംഭാവന നല്‍കണമെന്ന് നിര്‍ദേശം.അഞ്ച് രൂപ വരുന്ന പാര്‍ട്ടി അംഗത്വ ഫീസിന് പുറമെയാണിത്. അംഗങ്ങള്‍ 250 രൂപ വീതം പാര്‍ട്ടിക്ക് നിര്‍ബന്ധമായും നല്‍കണമെന്നാണ് നിര്‍ദേശം. ഇങ്ങനെ പ്രതിവര്‍ഷം രാജ്യത്തെ മൂന്ന് കോടി അംഗങ്ങളില്‍ നിന്നും 750 കോടി രൂപ പിരിച്ചെടുക്കാനാണ് പദ്ധതി.ഫെബ്രുവരി പതിന്നാലിന് പാര്‍ട്ടി ഇറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്.
പാര്‍ട്ടി ട്രഷറര്‍ മോത്തിലാല്‍ വോറയുടെ പേരിലാണ് പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി (പിസിസി )അംഗങ്ങള്‍ പണ്ട് പിരിച്ച് നല്‍കണമെന്ന സര്‍ക്കുലര്‍ വന്നത് .പിരിച്ചു കിട്ടുന്ന ഫണ്ടിന്റെ 75 ശതമാനം എഐസിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാം .25 ശതമാനം സംസ്ഥാന കമ്മറ്റിക്കും ഉപയോഗിക്കാമെന്നാണ് പിസിസി സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് ഫണ്ടിന്റെ കാര്യത്തില്‍ പല സ്ഥാനാര്‍ത്ഥികള്‍ക്കും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലും ഈ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയതോടെയാണ് ഈ തീരുമാനം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 200 കോടി രൂപ മാത്രമാണ് പാര്‍ട്ടി ചിലവാക്കിയത്. ബിജെപി 714 കോടി രൂപ ചിലവാക്കിയതായും പറയുന്നു.ഇപ്പോള്‍ പാര്‍ട്ടിയുടെ തോല്‍വി ഉറപ്പായപ്പോള്‍ എല്ലാ സാമ്പത്തിക സ്രോതസ്സുകളും അടഞ്ഞതായാണ് റിപ്പോര്‍ട്ട് . പല ബാങ്കില്‍ നിന്നും പാര്‍ട്ടി ഓവര്‍ഡ്രാഫ്റ്റ് എടുക്കുകയാണ്. പ്രവര്‍ത്തകര്‍ പിരിച്ചു നല്കുന്ന ഫണ്ട് പാര്‍ട്ടിയുടെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്നാണ് സര്‍ക്കുലറില്‍ പറുന്നത്.
Discussion about this post