ഡല്‍ഹി: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിക്കുന്നത് മറ്റ് മതങ്ങളെയും ബാധിക്കുമെന്ന് ദേവസ്വം
ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചു.ഇത് തെറ്റായ കീഴ് വഴക്കം ഉണ്ടാകും. സുപ്രീം കോടതിയെ സമീപിച്ചത് മുസ്ലീം സമുദായാംഗമാണ്. ഹിന്ദു മതക്കാരല്ലാത്തവര്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചു.
ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിക്കണമെന്നും ആചാരങ്ങളുടെ പേരില്‍ വിവേചനം പാടില്ലെന്നുമുള്ള സുപ്രീംകോടതി നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തിലാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്നും അത് ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും എതിരാണെന്നുമായിരുന്നു തുടക്കം മുതലെ ദേവസ്വം ബോര്‍ഡ് സ്വീകരിച്ച നിലപാട്. സ്ത്രീ വിവേചനം അനുവദിക്കാനാവില്ലെന്ന് ഹര്‍ജി പരിഗണിക്കുന്നതിനിടെ സുപ്രിം കോടതി ബഞ്ച് പരാമര്‍ശിച്ചിരുന്നു.
Discussion about this post