തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ടെണ്ടര്‍ കാലാവധി നീട്ടി. പദ്ധതിക്ക് ഒരു മാസത്തെകൂടി റീ ടെണ്ടര്‍ നല്കാന് തീരുമാനിച്ചതായി മന്ത്രി കെ.ബാബു പറഞ്ഞു. നിയമപരമായും ,സുതാര്യമായും കമ്പനികളുടെ ആശങ്കള്‍ പരിഹരിക്കും.നേരത്തെ താല്പര്യം പ്രകടിപ്പിച്ച കമ്പനികളുമായി വീണ്ടും ചര്‍ച്ച ചെയ്യുമെന്ന് യോഗം അറിയിച്ചു. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ തുറമുഖ, വ്യവസായ, ധനമന്ത്രിമാരും ചീഫ് സെക്രട്ടറിയും തുറമുഖ ലാന്‍ഡ് സെക്രട്ടറിമാരും ,ആസൂത്രണ കമ്മിഷന് ഉപാധ്യക്ഷനും പങ്കെടുത്തു.
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ടെന്‍ണ്ടര്‍ വിളിച്ച പല കമ്പനികളും പിന്നീട് പിന്മാറിയിരുന്നു.കോടികള്‍ മുടക്കി തുറമുഖത്തെക്കുറിച്ച് പഠിച്ചശേഷം അദാനി, എസ്സാര്‍ സ്രേ ഇന്‍ഫ്രാസ്ട്രച്ചര്‍ ഇവരെല്ലാം ടെണ്ടറില്‍ നിന്ന് പിന്മാറിയത് സര്‍ക്കാരിനെ ഞെട്ടിച്ചു.
ടെണ്ടറില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ കമ്പനികളുടെ പ്രത്യേകിച്ച് അദാനി ഗ്രൂപ്പിന്റെ ഉന്നതരുമായി മുഖ്യമന്ത്രി ബന്ധപ്പെട്ടേക്കും. സര്‍ക്കാര്‍ ഗ്രാന്റ് കൂട്ടി കമ്പനികളെ ആകര്‍ഷിക്കാനുള്ള സാധ്യതയും ഉണ്ട്.
Discussion about this post