കോട്ടയം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദതെിരെ കിളിരൂരില്‍ പീഢനത്തിനിരയായ ശാരി എസ്. നായരുടെ പിതാവ് സുരേന്ദ്രന്. കിളിരൂര്‍ കേസിലെ വി.എസിന്റെ ഇടപെടല്‍ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മാത്രമായിരുന്നെന്ന് സുരേന്ദ്രന് ആരോപിച്ചു.
ജിഷയുടെ അമ്മയുടെ മുന്നില്‍ നില്ക്കാന് വി.എസിന് അര്‍ഹതയില്ലെന്നും സുരേന്ദ്രന് പറഞ്ഞു കിളിരൂര്‍ കേസിലെ പ്രതികളെ കയ്യാമം വെച്ച് നടത്തുമെന്ന് വിഎസ് അന്ന് പ്രസ്താവന നടത്തിയിരുന്നു. ഇപ്പോള്‍ പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയ്ക്ക് നീതി ലഭിക്കുന്നതിന് മുന്നിലുണ്ടാകുമെന്നാണ് വിഎസ് പറയുന്നത്. ഇതെല്ലാം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്നാണ് സുരേന്ദ്രന്റെ ആരോപണം.
Discussion about this post