തൃശൂര്‍: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനവ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം. കേരള ദളിത് കോഓര്‍ഡിനേഷന്‍ മൂവ്മെന്റ്് രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ നടത്തുന്ന ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഹര്‍ത്താല്‍ ദിനത്തില്‍ രാവിലെ ജില്ലാ കേന്ദ്രങ്ങളില്‍ പ്രകടനവും ധര്‍ണയും നടത്തുമെന്നും ദലിത് കോഓര്‍ഡിനേഷന്‍ മൂവ്മെന്റ് അറിയിച്ചു.
പ്രതികള്‍ക്കെതിരേ പട്ടികജാതി പീഡന നിരോധനിയമപ്രകാരവും കേസെടുക്കണമെന്നും ജിഷയുടെ കുടുംബത്തെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സംഘടാന ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഇനിയൊരു ജിഷയും സൗമ്യയും ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Discussion about this post