റിയാദ് : സൗദി അറേബ്യയില്‍ റിയാദ് നഗരത്തിലുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. കൊല്ലം സ്വദേശി ഹനീഫ്, ഭാര്യ നൂര്‍ജഹാന്‍, സുഹൃത്ത് ഗുരുവായൂര്‍ സ്വദേശി സലീം, സലീമിന്റെ സുഹൃത്ത് ഷെരീഫ്, ഉത്തര്‍പ്രദേശ് സ്വദേശിയായ ഡ്രൈവര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
ഇന്നലെ രാത്രി ഏഴരയോടെ ഹുറൈമിലയില്‍ നിന്ന് താദിഖിലേക്ക് പോകുന്ന റൂട്ടിലാണ് അപകടമുണ്ടായത്. നാട്ടില്‍ നിന്നത്തെിയ സലീമിനെ വിമാനത്താവളത്തില്‍ നിന്നു സ്വീകരിച്ചു മടങ്ങുയായിരുന്നു സംഘം. യാത്രയ്ക്കിടെ മലയാളികള്‍ സഞ്ചരിച്ച കാര്‍ സൗദി സ്വദേശിയുടെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. റിയാദില്‍ നിന്നും നൂറ് കിലോമീറ്റര്‍ അകലെയാണ് അപകടം. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഹുറൈമില ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post