മദര് തെരസേയുടെ ലക്ഷ്യം മതം മാറ്റമാണെന്ന പ്രസ്താവന സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയതാണെന്ന് ആര്‍എസ്എസ്. അതേസമയം മദര്‍ തെരേസയുടെ ജീവകാരുണ്യത്തിന് ചില ലക്ഷ്യമുണ്ടായിരുന്നുവെന്നും നിസ്വാര്‍ത്ഥമായ സേവനമാണ് യഥാര്‍ത്ഥ സേവനമെന്നും ആര്‍എസ്എസ് വക്താവ് എംജി വൈദ്യ വിശദീകരിച്ചു.
കൃസ്ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമാണ്. മാധ്യമങ്ങള്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവന അടര്‍ത്തിയെടുത്ത് തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ഭാരത്പൂര്‍ മുന്‍ ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ മദര്‍ തെരേസയുടെ സേവനം മതപരിവര്‍ത്തനം ലക്ഷ്യമാക്കിയാണെന്ന് പറഞ്ഞിരുന്നു ഇതിന് മറുപടിയായി ഭാവത്ജി മദര്‍ തെരേസയ്ക്ക് സേവനത്തിന്റെ ലക്ഷ്യത്തെ കുറിച്ച് അറിയാമായിരുന്നു എന്ന് വിശദീകരിക്കുകയാണ് ചെയ്തത്. ഞങ്ങള്‍ ചെയ്യുന്നത് പ്രതിഫലം ഇച്ഛിക്കാത്ത സേവയാണെന്നും വൈദ്യ പറഞ്ഞു.
ഇതിനിടെ മോഹന്‍ ഭഗവതിന്റെ പ്രസ്താവനയ്‌ക്കെതിരെ വിവിധ കോണുകളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. സംഘപരിവാര്‍ പറയുന്നത് ഒന്നും പ്രധാനമന്ത്രി പറയുന്നത് മറ്റൊന്നും ആണെന്ന് കോണ്‍ഗ്രസ് നേതാവ് അശ്വനി കുമാര്‍ പ്രതികരിച്ചു. ഇത് ജനങ്ങളില്‍ ആശയകുഴപ്പം ഉണ്ടാക്കുന്നതിനാണ്. ജനങ്ങള്‍ക്ക് ഇടയില്‍ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
എഎപി നേതാവ് അരവിന്ദ് കെജ്രിവാളും, യോഗേന്ദ്രയാദവും പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തി.
ക്രൈസ്തവസഭ നേതാക്കളും മോഹന്‍ ഭാഗവതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
പ്രസ്താവന അപലപനീയമാണെന്ന് തമിഴ്മാനില കോണ്‍്ഗ്രസ് എംപി ഡെരക് ഒബ്രയാന്‍ പറഞ്ഞു.
‘ഞാന്‍ കുറച്ച് മാസങ്ങള്‍ കൊല്‍ക്കത്തയിലെ നിര്‍മ്മല്‍ ഹൃദയ ആശ്രമത്തില്‍ മദറിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹനീയമായ വ്യക്തിത്വമാണ് മദര്‍ തെരേസയുടെത്.അതിനെ പഴിക്കുന്നത് ശരിയല്ല’-അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
അതേസമയം മദര് തെരേസയ്‌ക്കെതിരെ അപന ഘര്‍ എന്ന എന്‍ജിഒ സംഘാടകന്‍ രംഗത്തെത്തി. മദര്‍ തെരേസയുടെ സേവനം വളരെ നല്ലതാണ്. എന്നാല്‍ അതിന്റെ ലക്ഷ്യം വ്യക്തികളെ മതപരിവര്‍ത്തനം ചെയ്യല്‍ കൂടിയായിരുന്നു. മതപരിവര്‍ത്തനമല്ല ഇവിടുത്തെ പ്രശ്‌നം സേവനത്തിന്റെ പേരിലുള്ള മതപരിവര്‍ത്തനമാണ് അപ്‌ന ഘര്‍ പറഞ്ഞു.
മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയില്‍ ഏറെ ദുഖമുണ്ടെന്ന് ഡല്‍ഹി ബിഷപ്പ് ഫാദര്‍ സവാരിമുത്തു പറഞ്ഞു.
Discussion about this post