ഡല്‍ഹി: മദര്‍ തെരേസയുടെ സേവനത്തിന് മതപരിവര്‍ത്തനം ലക്ഷ്യമായിരുന്നുവെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്ക്കെതിരെ വളരെ രൂക്ഷമായ ഭാഷയിലാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പ്രതികരിച്ചിരുന്നത്. താന്‍ കുറച്ച് കാലം കൊല്‍ക്കത്തയിലെ മദര്‍ തെരേസയുടെ ആശ്രമത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അവര്‍ മഹനീയ വ്യക്തിത്വമാണ് അവരെ പഴിക്കരുത് എന്നിങ്ങനെയായിരുന്നു കെജ്രിവാളിന്റെ പ്രതികരണം. എന്നാല്‍ കെജ്രിവാളിന്റെ മദര്‍ തെരേസയെ കുറിച്ചുള്ള മുന്‍നിലപാടുകള്‍ ഇതല്ലെന്ന് വ്യക്തമാക്കുകയാണ് മാഗ്സാസെ അവാര്‍ഡ് ജേതാക്കളുടെ ജീവചരിത്രം പ്രസിദ്ധീകരിക്കുന്ന റാംസണ് മാഗ്സാസെ ഫൗണ്ടേഷന്റെ വെബ്സൈറ്റില്‍ കെജ്രിവാളിന്റേതായി വന്ന അനുഭവ കുറിപ്പുകള്‍.
മദര്‍ തെരേസയുടെ സംഘടന സേവനത്തിന്റെ മറവില്‍ മതപരിവര്‍ത്തനം നടത്തുന്നതില്‍ മനം മനംമടുത്താണ് താന്‍ ആ സംഘടനയുമായുളള ബന്ധം വിഛേദിച്ചതെന്ന് അദ്ദേഹം മാഗസസെ പുരസ്കാര സമ്മിതിക്കു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്.
മാഗ്സസെ പുരസ്കാര ജേതാക്കളുടെ ലഘു ജീവചരിത്രം വെബ്സൈറ്റില്‍ പ്രസദ്ധീകരിക്കുന്ന പതിവ് റാംസണ് മഗ്സെസെ ഫൗണ്ടേഷനുണ്ട്. ഇതില്‍ മാഗ്സാസെ ജേതാവായ അരവിന്ദ കെജരിവാളിന്റെ ജീവചരിത്രവും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഖരഗ്പൂര്‍ ഐഐടിയിലെ പഠനം കഴിഞ്ഞിറങ്ങിയ അദ്ദേഹത്തിന് ആദ്യ ജോലി ലഭിക്കുന്നത് ടാറ്റാ സ്റ്റീല്‍ കമ്പനിയിലായിരുന്നു.സാധാരണ ജോലിയില്‍ തത്പരനല്ലാതിരുന്ന താന്‍ കമ്പനിയുടെ ഗ്രാമീണ സേവന മേഖലയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിച്ചു. അവിടെ ജോലി ചെയ്യുമ്പോഴാണ് മദര്‍തെരേസയുടെ സമ്പര്ക്കത്തിലെത്തുന്നത്. തന്റെ സേവന തത്പരത മദര്‍ തെരേസയെ അറിയിച്ചപ്പോള്‍ കാളിഘട്ട കേന്ദ്രമായുളള തന്റെ സേവന വിഭാഗത്തില്‍ ചേരാന്‍ അവര്‍ ഉപദേശിച്ചു. അങ്ങിനെ ഗ്രാമീണ സേവനത്തിലായിരുന്നു അദ്ദേഹം കുറച്ചു കാലം.
എന്നാല്‍ സേവനത്തിന്റെ മറവില്‍ മതപരിവര്‍ത്തനമായിരുന്നു ഈ സംഘടനയുടെ ലക്ഷ്യമെന്ന് പതുക്കെ മനസിലായി.
ജീവചരിത്രത്തില്‍ അദ്ദേഹത്തിന്റെ ഉദ്ധരണി ഇങ്ങനെ പറയുന്നു.
‘ഗ്രാമങ്ങളിലെ ഒട്ടേറെ ആളുകള്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതായി കാണാന്‍ സാധിച്ചു. സ്വമതത്തിലെ ആള്‍ക്കാര്‍ക്ക് ഹിന്ദു മതം എന്താണ് നല്‍കുന്നത് എന്ന് അന്വേഷിച്ചു. ഈ അന്വേഷണം എത്തിയത് രാമകൃഷ്ണാശ്രമത്തിലായിരുന്നു. പിന്നീട് സിവില്‍ സര്‍വീസില്‍ എത്തിയതിനാല്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് താത്കാലിക വിരാമം ആവുകയായിരുന്നു’.
ആര് എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശത്തിനെതിരെ കെജ്രിവാള് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്ന ആക്ഷേപമാണ് ഉയരുന്നത്. ആര് എസ് എസ് സര്‍സംഘചാലക് പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് നേരിട്ടു മനസിലാക്കിയ വ്യക്തിയാണ് താനെന്ന് കെജ്രിവാള് നേരത്തെ തന്നെ തുറന്ന് പറഞ്ഞിട്ടുള്ള സാഹചര്യത്തില്‍ വിഷയം ഇനി സജീവചര്‍ച്ചയാകും
Discussion about this post