കോഴിക്കോട്: വടകര നിയോജകമണ്ഡലത്തിലെ ആര്‍എംപി സ്ഥാനാര്‍ഥി കെ.കെ. രമയെ കയ്യേറ്റം ചെയ്തതായി പരാതി. കയ്യേറ്റത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് ആര്‍എംപി ആരോപിച്ചു. രമയെ വടകര ജില്ലാ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. വീടുകളില്‍ കയറിയുള്ള പ്രചാരണത്തിനിടെയായിരുന്നു കയ്യേറ്റം. ഉച്ചയ്ക്ക് ഒന്നരയോടെ മാണിക്കോത്ത് വച്ചായിരുന്നു ആക്രമണമുണ്ടായത്. സംഘര്‍ഷത്തില്‍ രമയുടെ കൈക്ക് പരിക്കേറ്റു. പ്രദേശത്ത് വീടുകള്‍ കയറി വോട്ടു ചെയ്യാന്‍ പാടില്ലെന്നും തന്നെ കൊല്ലുമെന്നും സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്ന് രമ ആരോപിച്ചു. പൊലീസില്‍ പരാതി നല്‍കിയതായി ആര്‍എംപി അറിയിച്ചു.
അതേസമയം കെ.കെ. രമയുടെ നേതൃത്തിലുള്ള സംഘം സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍ വോട്ട് ചോദിച്ചെത്തിയശേഷം അനുവാദമില്ലാതെ വീഡിയോ എടുത്തതിനെ എതിര്ക്കുമാത്രമാണ് ചെയ്തതെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ വിശദീകരിക്കുന്നത്.
Discussion about this post