തൃശ്ശൂര്‍ : സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധക്കേസില്‍ തൃശ്ശൂര്‍ മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തൃശ്ശൂര്‍ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. മെയ് 25 നകം ക്വിക് വേരിഫിക്കേഷന്‍ നടത്തണമെന്ന് കോടതി അറിയിച്ചു .
സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ വിവാദ വ്യവസായി മുഹമ്മദ് നിസാമുമായി രഹസ്യകൂടിക്കാഴ്ച്ച നടത്തിയതിനാണ് ജേക്കബ് ജോബിനെതിരെ അന്വേഷണം. നേരത്തെ ഇക്കാര്യത്തില്‍ ജേക്കബ് ജോബിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ചന്ദ്രബോസ് വധക്കേസുമായി ബന്ധപ്പെട്ട് നിസാമിനോട് പോലീസുകാര്‍ പണം ആവശ്യപ്പെട്ടിരുന്നെന്ന വെളിപ്പെടുത്തലുമായി മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബ് നേരത്തെ രംഗത്തെത്തിയിരുന്നു.
Discussion about this post