ഡല്‍ഹി: കേരളത്തില്‍ കാലവര്‍ഷം വൈകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജൂണ്‍ എഴിനു മാത്രമേ കാലവര്‍ഷത്തിന് സാധ്യതയുള്ളൂ. ഈ മാസം 28നും 31നും ഇടയ്ക്ക് കാലവര്‍ഷമെത്തുമെന്നായിരുന്നു കാലാവസ്ഥാ കേന്ദ്രം നേരത്തേ അറിയിച്ചിരുന്നത്. അതേസമയം, വേനല്‍ ചൂടിന് ആശ്വാസമേകി കഴിഞ്ഞയാഴ്ചയെത്തിയ വേനല്‍മഴ അടുത്ത രണ്ട് ദിവസം ശക്തമായി അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ബുധനാഴ്ച വരെ ശക്തമായി മഴപെയ്യുമെന്നാണ് പ്രവചനം. തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെ മഴ ശക്തമാകുമെന്ന പ്രവചനമെത്തിയത് രാഷ്ട്രീയ രംഗത്ത് ആശങ്കയുണ്ടാക്കുന്നുണ്ട്. ചൂട് മാറിയതിന്റെ ആശ്വാസത്തിലാണു പൊതുജനം. പക്ഷേ വോട്ടെടുപ്പ് ദിവസം മഴ തകര്‍ത്തു പെയ്താല്‍ അതു പോളിങ്ങിനെ ബാധിക്കുമോയെന്ന ആശങ്കയാണു രാഷ്ട്രീയ കേന്ദ്രങ്ങള്‍ക്ക്.
Discussion about this post